
ശബരിമല സ്വര്‍ണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നു മണിക്കൂർ ചോദ്യം ചെയ്ത ശേഷം തന്ത്രിയെ വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ് തന്ത്രി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ഓഫീസിൽ ഹാജരാകാൻ തന്ത്രിയ്ക്ക് സമൻസ് നൽകിയത്. രാവിലെ പത്ത് മണിയോടെ ഇഡി ഓഫിസിൽ ഹാജരാകാനായിരുന്നു തന്ത്രിക്ക് നൽകിയ സമൻസിൽ അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് തന്ത്രി കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ എത്തിയത്.
ALSO READ: വീണ്ടും അപകട റാലി; വിജയ്‌യുടെ റാലിക്കിടെ അപകടം, രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്
സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളിലാണ് ഇഡി അന്വേഷണം. സ്പോൺസർ എന്ന രീതിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സ്വർണപ്പാളി കൊണ്ടുപോകുവാനുള്ള അനുമതി നൽകിയതും തന്ത്രിയാണ്. അതേസമയം വാജിവാഹനം വീട്ടിൽ സൂക്ഷിച്ചതിലടക്കം തന്ത്രി സാമ്രത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്.
തന്ത്രിയുടെ വീട് ഒഴിവാക്കിയായിരുന്നു ആദ്യഘട്ടത്തിൽ ഈഡി റൈഡ് നടന്നിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷമാണ് തന്ത്രിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള സമൻസ് അയക്കുന്നത്. 28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞ ആഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


