സോണിയ ഗാന്ധിയുടെ പേര് ചർച്ചയായതിൽ അസ്വസ്ഥത; ശബരിമല വിവാദത്തിൽ കേരള നേതാക്കൾക്കെതിരെ അതൃപ്തിയുമായി രാഹുൽ ഗാന്ധി

Sabarimala gold theft case

ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി രംഗത്ത്. കേസിലെ പ്രതികളുമായി ചേർത്ത് സോണിയ ഗാന്ധിയുടെ പേര് ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തന്റെ അസ്വസ്ഥത അറിയിച്ചത്. സംസ്ഥാന നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്ത പക്വതയില്ലാത്ത രീതിയെക്കുറിച്ചും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയനും, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചതിലും അതൃപ്തി. ഈ നീക്കം പാളിയതോടെ, പ്രതികൾ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ യഥാർത്ഥ ചിത്രങ്ങൾ പുറത്തുവരികയും അത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. അനാവശ്യമായ വ്യാജ പ്രചാരണങ്ങളിലൂടെ സോണിയ ഗാന്ധിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ അവസരം ഒരുക്കിക്കൊടുത്തതും അതൃപ്തിയ്ക്ക് കാരണമായി.

ALSO READ : കേരളത്തിന്റെ പൊലീസിന് ജനസൗഹൃദ മുഖം നൽകാനായി, സംസ്ഥാനത്തെ ക്രമസമാധാനം മികച്ചത്; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന നേതാക്കൾക്ക് ഇതുവരെ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തതും ഗൗരവകരമായി കാണുന്നു. പാർട്ടിയെയും മുതിർന്ന നേതാക്കളെയും പ്രതിരോധത്തിലാക്കിയ ഈ സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News