എസ് ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരാകണം; ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി

S Jayasree anticipatory bail

ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ എസ്ഐടി സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.

ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ജയശ്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എസ്ഐടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് കോടതി വ്യക്തമാക്കി.

ALSO READ: ‘സോഷ്യൽ മീഡിയ കണ്ടൻ്റുകൾ 3 മണിക്കൂറിനകം പിൻവലിക്കണം’; കേന്ദ്രസർക്കാർ ചട്ടം ജനാധിപത്യ വിരുദ്ധം, സഭനിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് എ എ റഹീം എംപി

എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി വീണ്ടും നീട്ടി. ഈ മാസം 18ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എസ് ജയശ്രീ ഹാജരാകണം എന്നും കോടതി അറിയിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ചും കോടതി പരാമർശിച്ചു. മുഴുവൻ സ്വർണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടു. കൊടിമരത്തിൽ നിന്നടക്കം സ്വർണം പോയെന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്. ചികിത്സയാണ് ആവശ്യമെങ്കിൽ എസ് ജയശ്രീയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന കോടതി അറിയിച്ചു. കേരളത്തിൽ എംയിസ് ഉണ്ടോ എന്ന് ചോദിച്ച കോടതി ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം ഒരുക്കാമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News