
ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം പ്രതിയും 2019 ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു കസ്റ്റഡിയിൽ. സ്വർണ്ണപ്പാളികൾ ചെമ്പു പാളി എന്ന റിപ്പോർട്ട് തയ്യാറാക്കിയത് മുരാരി ബാബു ആയിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. നിലവിൽ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ് ഐ ടി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതിയാണ് നിലവിൽ സസ്പെൻഷനിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ മുരാരി ബാബു. സ്വർണ്ണക്കൊള്ള നടക്കുന്ന 2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ഇയാൾ.
കേസുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോർഡ് മിനിട്സ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതോടൊപ്പം 2024-25 കാലത്തെ മിനിട്സ് രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ ഉടൻ കൈമാറുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

