
ശബരിമല സ്വര്‍ണമോഷണക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി എസ് ഐ ടിക്ക് മുന്നില്‍ ഹാജരായി. എസ് ഐ ടി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂർ പ്രകാശ് എം പിയും പോറ്റിയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്യുകയാണ്.
അതേസമയം, സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികൾ, ഒപ്പം അടൂർ പ്രകാശ് എം പി യുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ, നടൻ ജയറാമിൽ നിന്നും എസ്ഐടി മൊഴിയെടുത്തിരുന്നു. എസ് ഐ ടി ചെന്നൈയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം SITക്ക് മൊഴി നൽകിയിരുന്നു.
ALSO READ: ശബരിമല സ്വർണ്ണ മോഷണക്കേസ്: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആദ്യഘട്ടത്തിൽ നടൻ ജയറാമിൽ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് എസ് ഐ ടി ചെന്നൈയിൽ എത്തി ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

