‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും’; നിർണായക മൊഴി നൽകി എ പത്മകുമാർ

sabarimala gold theft

ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രിക്കെതിരെ എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിൽ അടുത്ത ബന്ധമെന്ന് മൊഴിയിൽ പറയുന്നു. സ്വർണ്ണപ്പാളിയിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും പത്മകുമാർ മൊ‍ഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും ചേർന്നാണെന്നും എസ്ഐടിക്ക് നൽകിയ മൊഴിയിൽ പത്മകുമാർ വ്യക്തമാക്കുന്നു.

ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കാവുന്നതാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിന്റെ മൊഴി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികളിൽ അറ്റകുറ്റപ്പണിക്ക് വേണ്ടി അനുമതി നൽകിയത് തന്ത്രിയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പത്മകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് എസ് ഐ ടിക്ക് മുന്നിലെത്തി മൊഴി നൽകിയത്.

ALSO READ; ALSO READ; ശബരിമല സ്വർണ മോഷണക്കേസ്: ‘ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറിയാമായിരുന്നു’; എസ് ഐ ടിക്ക് മൊ‍ഴി നൽകി തന്ത്രിമാർ

സ്വർണ്ണപ്പാളികളിലെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എന്നായിരുന്നു മൊഴി. നിലവിൽ പത്മകുമാറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ തന്ത്രിയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആലോചന. അതേസമയം ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടു പോകാൻ അനുമതി നൽകിയതെന്നും, എന്നാൽ ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവ് എടുത്തു മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ എസ്ഐടിക്ക് മുന്നിൽ വിശദീകരിച്ചു. കട്ടിളപാളികളിൽ മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാറിന്റെ മൊഴിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News