
ശബരിമല സ്വർണ മോഷണ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കട്ടിളപ്പാളിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ചോദ്യം ചെയ്യൽ. ആദ്യ കേസിലേതിന് സമാനമായ രീതിയിൽ സ്വർണ്ണം കണ്ടെത്തുന്നതിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതി പട്ടികയിൽ ഉള്ള മറ്റ് പ്രതികൾക്ക് നോട്ടീസ് നൽകുന്ന നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നു. രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക അന്വേഷണസംഘം നൽകും.
ആദ്യ കേസിൽ സ്വർണ്ണപ്പാളിയിലെ ഉരുക്കി ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണമടക്കം പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റുള്ള ഉദ്യോഗസ്ഥരിലേക്ക് കൂടി വേഗത്തിൽ കടക്കാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. 2019ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീക്ക് എസ്ഐടി നോട്ടീസ് അയച്ചി്ട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ ആയതിനാൽ എപ്പോൾ ഹാജരാകാൻ പറ്റും എന്നത് വ്യക്തമാക്കണമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

