
മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാനിരിക്കെ, സന്നിധാനത്ത് താമസസൗകര്യം ആഗ്രഹിക്കുന്ന ഭക്തർക്കായുള്ള ഓൺലൈൻ റൂം ബുക്കിംഗ് മാർച്ച് ആറാം തീയതി മുതൽ ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com വഴി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. മീനമാസ പൂജകൾക്കായി മാർച്ച് 14 മുതൽ 19 വരെയും, ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്ന് വരെയുമാണ് നട തുറന്നിരിക്കുക.
സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾ മുൻപ് വരെ മാത്രമേ ഓൺലൈനായി റൂം ബുക്ക് ചെയ്യാൻ സാധിക്കൂ. എല്ലാ ദിവസവും രാത്രി 12 മണിക്ക്, 14 ദിവസങ്ങൾക്ക് ശേഷമുള്ള തീയതികളിലെ ബുക്കിംഗ് ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം. ദർശനത്തിനെത്തുന്ന ഭക്തർ റൂം ബുക്കിംഗിന് പുറമെ, www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂടി നിർബന്ധമായും ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ALSO READ : ക്രിസ്മസ് ബംബർ ലോട്ടറി വിവാദം; ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി
മണ്ഡല-മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പോലെ തന്നെ, ഉത്സവ കാലയളവിലും കൃത്യമായ പ്ലാനിംഗോടെ എത്തുന്ന ഭക്തർക്ക് മാത്രമേ സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കൂ. അതിനാൽ റൂമുകൾ ആവശ്യമുള്ളവർ വെബ്സൈറ്റിലെ ലഭ്യത പരിശോധിച്ചു മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

