ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവില്‍ വര്‍ധനവ്: ദര്‍ശനം നടത്തിയവരുടെ എണ്ണം 11 ലക്ഷം കടന്നു

SABARIMALA

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവില്‍ വര്‍ധനവ്. ഇന്ന് ഇതുവരെ മലചവിട്ടിയത് നാല്‍പ്പതിനായിരത്തോളം തീര്‍ഥാടകരാണ്. ഇന്നലെയും ശബരിമലയിൽ മല ചവിട്ടി ദർശനത്തിനെത്തിയത് ഒരു ലക്ഷത്തിനടുത്ത് തീര്‍ഥാടകരാണ്. നിലവിൽ സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് ഇതുവരെയായി ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു.

ദേവസ്വം വകുപ്പ് കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും.

ALSO READ: എസ് ഐ ആർ: യോഗത്തിൽ എതിർപ്പ് ആവർത്തിച്ച് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ

അതേസമയം, കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മലയോര ഹൈവേയിലാണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News