
ശബരിമലയിൽ റെക്കോർഡ് വരുമാനം. ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 33.33 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി. മുൻ വർഷത്തേക്കാൾ 46.86 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
ദേവസ്വംവകുപ്പ് ഒരുക്കിയ സജ്ജീകരണങ്ങളെ തുടർന്ന് സന്നിധാനത്ത് എത്തുന്ന ഓരോ തീർത്ഥാടകരും സുഖദർശനം നേടിയ സന്തോഷത്തിൽ മനസ്സ് നിറഞ്ഞാണ് മലയിറങ്ങുന്നത്. മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ഇതുവരെ എത്തിയത് 13 ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ്.
ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പാർപ്പിക്കുന്നത് കോൺഗ്രസ്: എം വി ഗോവിന്ദൻ മാസ്റ്റർ
ഇന്നലെ ഞായറാഴ്ച അവധി ദിനം ആയിരുന്നിട്ടും ശബരിമലയിൽ തിരക്ക് കുറവായിരുന്നു. 60000 ആളുകളാണ് ദർശനത്തിനെത്തിയത് എന്നാൽ ഇന്ന് സ്ഥിതി അതല്ല. രാവിലെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ അണമുറിയാത്ത പ്രവഹമായിരുന്നു ശബരിമലയിലേക്ക്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ സുഖ ദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് എല്ലാ തീര്‍ത്ഥാടകരും മലയിറങ്ങുന്നത്.
സന്നിധാനത്ത് തിരക്ക് കുറയുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000ത്തിൽ നിന്നും ഉയർത്തുന്ന കാര്യം പ്രത്യേക കമ്മറ്റി തീരുമാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

