ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

VN-VASAVAN

ശബരിമല തീര്‍ഥാടന കാലത്ത് ഇടത്താവളമായ ഏറ്റുമാനൂരില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരക്കനുസരിച്ച് ഏറ്റുമാനൂരില്‍ നിന്ന് പമ്പയിലേക്ക് കെ എസ് ആര്‍ ടി സി കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ മന്ത്രിയുടെ നിര്‍ദേശിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഏറ്റുമാനൂരില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

തീര്‍ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണണമെന്ന് അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന്റെ ഏറ്റൂമാനൂര്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം.

Read Also: ‘ആദ്യഘട്ടം 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം എത്തിനില്‍ക്കുന്നത് 22 വീടുകളില്‍; സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തുടരുകയാണ് ഞങ്ങളുടെ അഭിമാന പദ്ധതി സ്‌നേഹവീട്’: മന്ത്രി പി രാജീവ്

ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ ഷാഹുല്‍ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News