ശബരിമല കൊടിമര പുനർനിർമാണം: ഹൈക്കോടതി ഉത്തരവിൽ പുറത്തെത്തിയത് യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ

Sabarimala gold theft UDF

ശബരിമല കോടിമര പുനർ നിർമാണത്തിൽ യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ കണ്ടെത്തി ഹൈക്കോടതി. നിലവിലുള്ള രേഖകൾ പ്രകാരം കൊടിമര പുനർനിർമാണത്തിനായി ലഭിച്ച 238.81 ഗ്രാം സ്വർണ്ണം കാണാനില്ല (ഏതാണ്ട് 29 പവൻ സ്വർണം) കാണാനില്ലെന്നും കോടതി കണ്ടെത്തി.

കസ്റ്റംസിൽ നിന്ന് വാങ്ങിയതും സംഭാവനയായി ലഭിച്ചതും ഉൾപ്പെടെ കൊടിമര പുനർ നിർമാണത്തിന് ആകെ ലഭിച്ചത് 9,573.010 ഗ്രാം സ്വർണമായിരുന്നു. എന്നാൽ കൊടിമരത്തിനായി ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 9,340.200 ഗ്രാം ആണ്. ഇത് രേഖകൾ പ്രകാരമുള്ള കണക്കുകൾ മാത്രമാണ്.

കൊടിമര പുനർനിർമാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തുകയായ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്സ് ​ഗ്രൂപ്പ് നൽകിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സംഭാവനയായി വാങ്ങിയെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. സ്വർണം സംഭാവനയായി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും സ്വർണ്ണം വാങ്ങിയിട്ടില്ല എന്ന വാ​ദം വീണ്ടും ആവർത്തിക്കുകയാണ് അജയ് തറയിൽ.

എന്നാൽ കോടതി ഉത്തരവിൽ 05.06.2017-ലെ മഹസ്സർ പ്രകാരം, ഒരു നടനും മറ്റ് ഭക്തരും ചേർന്ന് 80.490 ഗ്രാം സ്വർണ്ണം അഡ്വക്കേറ്റ് കമ്മീഷണർക്ക് കൈമാറുകയും, അത് പണിക്കാരനായ വെങ്കിടേഷിനെ ഏൽപ്പിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. 10.06.2017-ന് ഒരു സിനിമാ നിർമ്മാതാവും മറ്റൊരാളും ചേർന്ന് 999.9 പരിശുദ്ധിയുള്ള 246.520 ഗ്രാം സ്വർണ്ണ ബിസ്ക്കറ്റുകൾ അഡ്വക്കേറ്റ് കമ്മീഷണർക്ക് കൈമാറുകയും, അത് തിരുവാഭരണം കമ്മീഷണർക്ക് കൈമാറുകയും ചെയ്തു. 11.06.2017, 15.06.2017, 16.06.2017, 19.06.2017 എന്നീ തീയതികളിലും സമാനമായ കൈമാറ്റങ്ങൾ നടന്നതായി മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം വന്ന സ്വർണ്ണം എല്ലാം എവിടെ പോയി എന്ന് കോൺഗ്രസ് ഉത്തരം പറയണ്ടതുണ്ട്.

മഹസ്സറുകൾ വഴി രേഖപ്പെടുത്തിക്കൊണ്ട് വിവിധ തീയതികളിലായി ഭക്തർ സ്വർണ്ണം സംഭാവന നൽകി. അതിന്റെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
05.06.2017 – 80.490 ഗ്രാം
10.06.2017 – 246.520 ഗ്രാം
11.06.2017 – 5.000 ഗ്രാം
15.06.2017 – 5.000 ഗ്രാം
16.06.2017 – 25.000 ഗ്രാം
19.06.2017 – 50.000 ഗ്രാം
ആകെ: 412.010 ഗ്രാം

ദേവസ്വം മാന്വലും നിലവിലുള്ള രീതിയും അനുസരിച്ച്, ഭക്തർ സ്വർണ്ണമോ, വിലപിടിപ്പുള്ള വസ്തുക്കളോ, പണമോ സംഭാവന ചെയ്യുമ്പോൾ, സംഭാവനയുടെ കൃത്യമായ അളവും വിവരങ്ങളും രേഖപ്പെടുത്തി ഫോം 3A-യിലുള്ള സീൽ ചെയ്ത രസീതുകൾ നിർബന്ധമായും നൽകേണ്ടതാണ് ഇത് നൽകിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഹൈക്കോടതിയുടെ കണ്ടെത്തലുകൾ പ്രകാരം ശബരിമലയിൽ യുഡിഎഫ് ഭരണസമിതി നടത്തിയ ക്രമക്കേടിൽ കോൺ​ഗ്രസ് ഉത്തരം പറയാൻ ബാധ്യസ്ഥമായ ചില ചോദ്യങ്ങൾ ബാക്കിയാകുകയാണ്. കൊടിമര നിർമാണത്തിനാവശ്യമായ മൂന്ന് കോടി ഇരുപത് ലക്ഷം എസ്റ്റിമേറ്റ് തുക ലഭിച്ചിട്ടും പിന്നെന്തിന് സ്വർണ്ണം സംഭാവനായായി വാങ്ങി ? വാങ്ങിയ സ്വർണ്ണം എവിടെ ? സ്വർണ്ണം നൽകിയവർക്ക് എന്ത് കൊണ്ട് രസീത് നൽകിയില്ല ? രസീത് നൽകാതെ എന്തിന് തിരുവാഭരണ രജിസ്ട്രിൽ ചേർത്തു ? കൊടിമരത്തിന് സ്വർണ്ണം നൽകിയ 27 പേര് ആര് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News