ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

SABARIMALA VIRTUAL QUEUE

മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ ഇന്നുമുതൽ (27/12/25) സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം. ഇന്ന് വൈകിട്ട് 5.00 മണി മുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമായി തുടങ്ങിയത്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു:

ജനുവരി 11- 70,000 പേർക്ക്
ജനുവരി 12 – 70,000 പേർക്ക്
ജനുവരി 13 – 35,000 പേർക്ക്
ജനുവരി 14 – 30,000 പേർക്ക്

അതേസമയം കഴിഞ്ഞ ദിവസമാണ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പമ്പയിൽവെച്ച് ശബരിമല അവലോകന യോഗം ചേർന്നത്. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു യോഗം. പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് എന്ന് പറഞ്ഞ മന്ത്രി വെർച്ചൽ ക്യൂ ബുക്കിങ്ങിൽ നിലവിലെ സംവിധാനം തുടരുമെന്ന് അറിയിച്ചിരുന്നു.

ALSO READ: ‘അതീവ സുരക്ഷയുള്ള സോണിയയെ സന്ദര്‍ശിക്കാന്‍ ഗോവര്‍ധനനും പോറ്റിക്കും എങ്ങനെ കഴിഞ്ഞു? നിജസ്ഥിതി കോൺ​ഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കണം’: ഡോ. ജോൺ ബ്രിട്ടാസ് എംപി

33,32,000 തീർഥാടകരാണ് ഡിസംബർ 25 വരെ ശബരിമലയിൽ എത്തിയതെന്നും തീർഥാടകരുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിരുവാഭരണ പാതയിൽ തടസങ്ങൾ ഉണ്ടാകില്ലെന്നും ഇതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വിഎൻ വാസവൻ മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News