
ശബരിമല യുവതീപ്രവേശന പുന പരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴിന് സുപ്രീം കോടതിയില്‍ വാദം ആരംഭിക്കും. മാര്‍ച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. പുതിയ ഒമ്പതംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് അവശേഷിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒംമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങളെ ചീഫ് ജെസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. ഹര്‍ജിക്കാര്‍ മാര്‍ച്ച് 14 ന് മുമ്പായി വാദം എഴുതി നല്‍കണം.ഏപ്രില്‍ ഏഴിന് വാദം ആരംഭിക്കും. അനുകൂല ഹര്‍ജിക്കാരുടെ വാദമാണ് ആദ്യം കോടതി കേള്‍ക്കുക.
പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് 14 മുതല്‍ 16 വാദിക്കാം. 21 ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ കെ പരമേശ്വറിനെ അമികസ് ക്യുറിയായി കോടതി നിശ്ചയിച്ചു.22 ഓടെ വാദം പൂര്‍ത്തിയാകും.2018 ലെ വിധി പുനപരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പിന്തുണ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


