കലാവേദിയിലെ വിസ്മയത്തിന് ഇനി സുരക്ഷിതമായി താമസിക്കാം; സച്ചുവിന് വീടൊരുക്കുന്ന എൻ.എസ്.എസ്സിന്റെ കരുതലിന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

SACHU HOME NSS V SIVANKUTTY

കാസർഗോഡ് ജില്ലയിലെ കമ്പല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സച്ചുവിന് വീട് നിർമ്മിച്ച് നൽകാനുള്ള ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീമിന്റെ തീരുമാനം അത്യന്തം മാതൃകാപരവും അഭിനന്ദനാർഹവുമാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. സച്ചുവിനായി വീട് നിർമ്മിച്ച് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ.എസ്.എസ് തന്നെ ഏറ്റെടുത്ത് നടപ്പിലാക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്നു.

കലയുടെ വേദിയിൽ വിസ്മയം തീർത്ത പ്രതിഭയാണ് സച്ചു. കഴിഞ്ഞ കലോത്സവങ്ങളിൽ നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ് നേടി തന്റെ കഴിവ് തെളിയിച്ച ഈ കലാകാരന് അർഹമായ അംഗീകാരം കൂടിയാണ് ഈ സ്‌നേഹവീട്. കാസർഗോഡ് ജില്ലാ എൻ.എസ്.എസ് ഘടകത്തിന്റെ നേതൃത്വത്തിൽ മറ്റു ജില്ലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നത് കൂട്ടായ്മയുടെയും സഹജീവിസ്‌നേഹത്തിന്റെയും വലിയൊരു സന്ദേശം കൂടി നൽകുന്നുണ്ട്. സഹപാഠിയുടെ കണ്ണീരൊപ്പാൻ കൈകോർക്കുന്ന എൻ.എസ്.എസ് വോളണ്ടിയർമാരും അധ്യാപകരും പൊതുവിദ്യാഭ്യാസ മേഖലയുടെ യശസ്സ് ഉയർത്തുകയാണ്.

ALSO READ: കട്ടയാളും വാങ്ങിയയാളും സോണിയ ഗാന്ധിയോടൊപ്പം; ശബരിമല കേസിൽ മന്ത്രി വി. ശിവൻകുട്ടി

സച്ചുവിന്റെ കുടുംബത്തിന് സുരക്ഷിതമായ ഒരു മേൽക്കൂരയൊരുക്കാൻ മുന്നിട്ടിറങ്ങിയ നാഷണൽ സർവീസ് സ്‌കീമിനും ഇതിന് പിന്തുണ നൽകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വീടിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി താക്കോൽ കൈമാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News