
തനിക്ക് പ്രശ്നങ്ങൾ കേൾക്കാനും, സംഭാഷണങ്ങളിലൂടെ അവ പരിഹരിക്കാനുമാണ് താൽപര്യം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും ലളിതമായ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പിന്റെ കൃത്യമായ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും ആത്മബലവും വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാര്യം ഏറ്റെടുത്തു നടത്തുമ്പോൾ മുന്നിൽ വരുന്ന തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നത് തനിക്ക് ആത്മവിശ്വാസം നൽകാറുണ്ട്. മറ്റ് മന്ത്രിമാരും തന്റെ പ്രവർത്തനങ്ങളിൽ നല്ല സഹകരണമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾ വലിയ സങ്കടത്തിലും മാനസിക പിരിമുറുക്കത്തിലും ആയിരുന്ന സമയത്ത്, നടൻ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയത് ജനങ്ങളുടെ മാനസിക പിരിമുറുക്കത്തിന് വലിയ മാറ്റം വരുത്തി. സർവ്വതും നഷ്ടപ്പെട്ട് മാനസിക സംഘർഷം നേരിട്ട ആളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമായി.
Also read : മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവർണർ
നടൻ ജയറാം ക്യാമ്പുലെത്തിയത് വസ്ത്രങ്ങളുമായിട്ടായിരുന്നു. ഒരു മിമിക്രി കലാകാരൻ കൂടിയായ അദ്ദേഹം തമാശകളിലൂടെ ജനങ്ങളുടെ സ്ട്രെസ് കുറയ്ക്കാൻ സഹായിച്ചു. പ്രശസ്ത മജീഷ്യൻ മുതുകാട് ഉൾപ്പെടെ നിരവധി കലാകാരന്മാരും സംഗീതജ്ഞരും ക്യാമ്പുകളിൽ എത്തി, പ്രളയബാധിത ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരളി ന്യൂസിന്റെ പബ്ലിക്ക് ഓഡിറ്റ് എന്ന പ്രോഗ്രാമിലാണ് മന്ത്രി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


