
കേരളത്തിൽ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സി പി ഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ത്യയിൽ വർഗീയതയ്‌ക്കെതിരെ ഒരു ബദൽ എന്ന് വിശേഷിപ്പിക്കാവുന്നത് ഇടത് പക്ഷത്തിനെയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ലക്ഷ്യമാക്കി ന്യൂനപക്ഷ – ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിക്കുന്ന തരംതാണ രാഷ്ട്രീയമാണ് യു ഡി എഫ് സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.
ആർ എസ് എസ് ഭൂരിപക്ഷ വർഗീയതയും മുസ്ലിം ലീഗ് ന്യൂനപക്ഷ വർഗീയതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന സർക്കാർ ഉള്ളതുകൊണ്ടാണ് കേരളത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഭരണകാലത്താണ് കേരളത്തിൽ മാറാട്, ആലപ്പുഴ, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയ കലാപങ്ങൾ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വി എസ് അച്യുതാനന്ദന്റെ കാലത്തോ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിലോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

