ചെല്ലാനത്തിന്റെ മുഖച്ഛായ മാറ്റി 700 കോടിയുടെ തീരസംരക്ഷണ പദ്ധതി; പൂന്തുറ മോഡൽ ഇനി കേരളതീരത്തെ കാക്കും; പബ്ലിക് ഓഡിറ്റിൽ മന്ത്രി സജി ചെറിയാൻ

SAJI CHERIYAN ABOUT CHELLANAM

കടലാക്രമണത്തിൽ നിന്ന് ചെല്ലാനത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ 700 കോടി രൂപയുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. താൻ മന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ചയിൽ കൊച്ചി ബിഷപ്പ് കരിയിൽ പിതാവിനെ കണ്ടപ്പോഴാണ് ചെല്ലാനത്തെ ദുരിതാവസ്ഥയെക്കുറിച്ച് ആദ്യമായി ബോധ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കടൽ ജനവാസമേഖലയെ വിഴുങ്ങുന്ന ഭീകരമായ കാഴ്ചയാണ് അവിടെ നേരിട്ട് കണ്ടതെന്നും അദ്ദേഹം ഓർമ്മിച്ചു. കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ പബ്ലിക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെല്ലാനത്തെ മനുഷ്യരുടെ തകർന്നിരിക്കുന്ന ജീവിതം കണ്ട് ആണ് അവർക്കായി പദ്ധതികൾ ആരംഭിക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം കിഫ്ബിയിൽ നിന്നും ആദ്യഘട്ടത്തിൽ 7.3 കിലോമീറ്ററിനായി 347 കോടി രൂപയും, രണ്ടാം ഘട്ടത്തിൽ 3.66 കിലോമീറ്ററിനായി 306 കോടി രൂപയും അനുവദിച്ചു. ആകെ ഏകദേശം 700 കോടി രൂപ ചിലവാക്കി നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതി ചെല്ലാനത്തെ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ ജനവിഭാഗത്തിന് ഇത്തരം വലിയ സഹായങ്ങൾ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ: ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ…

തീരസംരക്ഷണത്തിനായി പൂന്തുറയിൽ വിജയകരമായി നടപ്പിലാക്കിയ ‘ജിയോ ട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ പ്രോജക്റ്റ്’ (Geo-tube offshore breakwater project) വരും കാലങ്ങളിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി അറിയിച്ചു. ടെട്രാപോഡുകളെയും കരിങ്കല്ലുകളെയും അപേക്ഷിച്ച് നാലിലൊന്ന് ചിലവ് മാത്രമേ ഈ പദ്ധതിക്ക് വരുന്നുള്ളൂവെന്നും പൂന്തുറയിൽ 250 മീറ്റർ പദ്ധതി പൂർത്തിയായതോടെ ബോട്ടുകൾ അടുപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനീസ് ജിയോ ട്യൂബുകൾക്ക് ശേഷം ഇന്ത്യൻ നിർമ്മിത ജിയോ ട്യൂബുകൾ ഉപയോഗിച്ച് നടത്തിയ ഈ പരീക്ഷണം വൻ വിജയമാണെന്നും, വരും കാലങ്ങളിൽ കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളും സംരക്ഷിക്കാൻ ഈ മാതൃക ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ കാലഘട്ടത്തിലാണ് തീരസംരക്ഷണത്തിനും ഇറിഗേഷൻ വകുപ്പിനുമായി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News