
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നിലപാടാണ് കോൺഗ്രസ് കൈകൊണ്ടുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലെ ഒരു വിഭാഗം അഹങ്കാരത്തിന്റെ അപ്പോസ്തലന്മാരായി മാറിയിരിക്കുകയാണെന്നും ഇതിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാനിപ്പോഴെന്നും മന്ത്രി പറഞ്ഞു.
ആരോപണത്തിന്റെ ഗൗരവം അനുസരിച്ച് ആരോപണ വിധേയൻ നിലപാട് സ്വീകരിക്കുകയായിരുന്നു വേണ്ടത്. അല്ലെങ്കിൽ അയാളുടെ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാൽ ഇത് രണ്ടും ഇപ്പോൾ ഉണ്ടായിട്ടില്ല. ഒടുവിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് കോൺഗ്രസിന് ഉണ്ടായ അവസ്ഥയിലേക്ക് ഇപ്പോൾ വീണ്ടും അവർ എത്തി എന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ കൂട്ടങ്ങൾ വെളിപ്പെടുത്തലുകളുമായി വരുന്നവരെയും രാഹുലിനെതിരെ നില്കാപദ് സ്വീകരിക്കുന്നവരെയും വ്യക്തിഹത്യ നടത്തുകയാണിപ്പോൾ. ഉമാതോമസിനെയും പിജെ കുര്യനെയും കെ സുധാകരനെയും എല്ലാം ഇവർ വ്യക്തിഹത്യ നടത്തുന്നുണ്ട്.
അടിമുടി ദുരന്തഭൂമിയായി കോൺഗ്രസ് മാറി. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ കൈവിട്ടു കഴിഞ്ഞു. ബുദ്ധിമാനെങ്കിൽ രാഹുൽ രാജിവച്ച് നിരപരാധിത്വം തെളിയിക്കും. എന്നും അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

