കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ

saji-cheriyan-slams-kerala-story-2-trailer-beyond-the-kerala-story

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദി കേരള സ്റ്റോറി’ക്കെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആദ്യ ഭാഗത്തിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഉണ്ടായ അതേ പരാജയം രണ്ടാം ഭാഗത്തിനും സംഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വികസനത്തോടും അസൂയ ഉള്ളവരാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ഭാഗത്തിന് സമാനമായി വർഗീയ ചുവയുള്ള ഡയലോഗുകളാലും രംഗങ്ങളാലും സമ്പന്നമാണ് പുതിയ ട്രെയിലറും. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്‌ചേഴ്‌സും ചേർന്നാണ്.

ALSO READ : ‘കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം’: ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി

പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമേയം കേരളത്തെ വീണ്ടും മോശമായി ചിത്രീകരിക്കുന്നതാണെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ സജീവമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News