നന്ദുജയ്ക്ക് സജിത്ത് വരനായെത്തും; കരിക്കോട് ഗവ. മഹിളാ മന്ദിരത്തിൽ കല്യാണാരവം

kollam + Karikode Mahila Mandiram wedding

കൊല്ലം: വനിതാ ശിശു വികസന വകുപ്പിന്റെയും കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിലുള്ള കരിക്കോട് ഗവ: മഹിളാ മന്ദിരത്തിലെ താമസക്കാരിയായ എസ്. നന്ദുജ വിവാഹിതയാവുന്നു. കൊല്ലം കിളികൊല്ലൂർ കല്ലും താഴം ചരുവിള തെക്കതിൽ സജീവിന്റെയും ഉഷയുടെയും മകൻ എസ്. സജിത്ത് ആണ് വരൻ. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി മഹിളാ മന്ദിരത്തിലെ താമസക്കാരിയാണ് നന്ദുജ.

പിതാവ് മരണപ്പെടുകയും മാതാവിന്‍റെ അനാരോഗ്യവും മൂലം നന്ദു ജയും അനുജത്തിയും ഗവൺമെന്റ് ഹോമുകളിലാണ് വളർന്നതും പഠിച്ചതും. ഇവരെ സംരക്ഷിക്കുവാൻ ബന്ധുക്കളും ഇല്ലായിരുന്നു. പഠിക്കുവാൻ മിടുക്കിയായിരുന്നു നന്ദുജ. ഒക്ടോബർ 29 ന് രാവിലെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ വച്ച് ഇവർ മിന്നുകെട്ടും.

ALSO READ; അലോഷിയുടെ ഗസല്‍ സന്ധ്യ; കൊട്ടാരക്കരയിലെ സാംസ്‌കാരികോത്സവം വേറിട്ട അനുഭവമായി

കൊല്ലം മേയർ ഹണി ബഞ്ചമിൻ, എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ കളക്ടർ എൻ. ദേവീദാസ് , ഡെപ്യൂട്ടി മേയർ എസ്. ജയൻ , കോർപ്പറേഷൻ ക്ഷേമകാര്യ ചെയർമാൻ എം. സജീവ്, വികസന കാര്യ ചെയർ പേഴ്സൺ എസ്. ഗീതാകുമാരി , നഗരാസൂത്രണ ചെയർ പേഴ്സൺ സുജാകൃഷ്ണൻ , ജില്ലാ വനിതാ-ശിശു വികസന ആഫീസർ പി. ബിജി, മഹിളാ മന്ദിരം സൂപ്രണ്ട് കെ. ഉഷാറാണി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എ.വി.ഷീജ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിൽ, ജെ.സുജനൻ എന്നിവർ വിവാഹത്തിന് നേതൃത്വം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News