ലീഗ് നേതൃത്വത്തിന് സമസ്തയുടെ ‘ഒളിയമ്പ്’; സി.ഐ.സി വിഷയത്തിൽ വിട്ടുവീഴ്ചയില്ല

Samastha vs League

സി.ഐ.സി വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി രംഗത്തെത്തി. സമസ്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ലീഗ് നേതൃത്വത്തിന് നേരെ അദ്ദേഹം ഒളിയമ്പെയ്തത്.

സി.ഐ.സി വിഷയത്തിൽ സമസ്ത കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കാൻ സമുദായ നേതൃത്വം ബാധ്യസ്ഥരാണെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ : “ഒരു നിമിഷം പോലും LDF ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല, ജനങ്ങളുടെ ചെറുത്ത് നിൽപ്പാണ് ജാഥയിൽ കാണുന്നത്”: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഹക്കീം ഫൈസി അദൃശേരി സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങളിലൂടെ സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, പണ്ഡിതസഭയുടെ നിലപാടുകൾക്ക് വഴങ്ങാത്ത സി.ഐ.സിയുമായോ ഹക്കീം ഫൈസിയുമായോ യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുള്ള സമസ്തയുടെ കടുത്ത വിയോജിപ്പ് സമുദായ നേതൃത്വത്തെ ഔദ്യോഗികമായി ബോധിപ്പിക്കുകയാണെന്നും അബ്ദുസ്സലാം ബാഖവി വ്യക്തമാക്കി.

ENGLISH SUMMARY : Samastha leader Abdussalam Baqavi has criticized the Muslim League leadership for failing to resolve the CIC dispute as promised

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News