
(ചിത്രം: ഒപിഎം അഷറഫ്/Source: Facebook )
ജമാ അത്തെ ഇസ്സാമിക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത നേതാവ് ഒ പി എം അഷറഫ്. മതേതര ചേരിക്കകത്ത് നുഴഞ്ഞു കയറാനാണ് ജമാ അത്തെ ഇസ്ലാമിയുടെ നീക്കം. നമ്മുടെ അടുക്കളയിലൂടെ ജമാഅത്തെ ആശയം സമൂഹത്തിലാകെ കടത്തിവിടുന്നുവെന്നും ഇത് നാടിനാപത്താണെന്നുമാണ് എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി എം അഷറഫ്.
ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രം ഉപേക്ഷിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും. ആർ എസ് എസിന് ബി ജെ പി പോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫയർ പാർട്ടിയെന്നും ഒ പി എം അഷറഫ് പറഞ്ഞു.
നാലു വോട്ട് കിട്ടാൻ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് സമസ്ത നേതാവിന്റെ വിമർശനം. മതരാഷ്ട്രവാദത്തെ ഉയർത്തി പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ് ജനാധിപത്യ സമൂഹത്തിന്റെ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

