അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ച് സന്ദീപ് വാര്യര്‍  

SANDEEP G VARIER

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസില്‍ പ്രതിയായ സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രാഹുൽ ഈശ്വറിൻ്റെ അറസ്റ്റിന് പിന്നാലെയാണ് കേസിലെ നാലാം പ്രതിയായ സന്ദീപ് ജാമ്യാപേക്ഷ നൽകുന്നത്. ശാസ്തമംഗലം അജിത് കുമാർ വഴിയാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം, പാലക്കാട് നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് സിനിമാ താരത്തിൻ്റെ കാറിലെന്ന് അന്വേഷണ സംഘം. രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഹുൽ പാലക്കാട് നഗരം വിട്ടത് സിസിടിവി ഇല്ലാത്ത പ്രദേശം ഒഴിവാക്കി. അതിവിദഗ്ധമായാണ് രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച പാലക്കാട് നിന്നു മുങ്ങിയത്.

ALSO READ: കിഫ്ബി മസാലബോണ്ട്: ‘എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇ ഡി നോട്ടീസ് വരാറുണ്ട്’; എം വി ഗോവിന്ദൻ മാസ്റ്റർ

പ്രത്യേക അന്വേഷണസംഘം നടത്തിയ സിസിടിവി പരിശോധനയിൽ നഗരത്തിലൂടെയുള്ള രാഹുലിൻ്റെ റൂട്ട് അവ്യക്തമാണ്. പാലക്കാട് വിടുന്നതിന് മൂന്ന് ദിവസം മുമ്പേ ഒരു ചുവന്ന പോളോ കാർ എത്തിച്ചിരുന്നു. രാഹുലിൻ്റെ വീട് നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ സിനിമാ താരത്തിൻ്റെതാണ് ഈ കാറെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News