
ബിജെപി സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന അധ്യക്ഷൻ ഹാരാർപ്പണം നടത്തി സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി. ആതിരയെ സ്വന്തം പാർട്ടി തന്നെ തടഞ്ഞ് സ്ഥാനാർത്ഥിത്വം പിൻവലിച്ചെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മേയർ സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വന്നതിൻ്റെ നാണക്കേട് ബിജെപിക്ക് സ്വന്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപിയിൽ നാറാത്തത് ഇനിയും നാറുമെന്നും പരിഹാസം.
വി ആതിര കുട്ടൻകുളങ്ങരയിൽ മത്സരിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർഥി മാറ്റമെന്നാണ് സൂചന. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
ബിജെപി സംസ്ഥാന പ്രസിഡണ്ട് പ്രഖ്യാപിച്ച് ഹാരാർപ്പണം നടത്തി മത്സരിക്കാൻ അയച്ച മേയർ സ്ഥാനാർഥിയെ തൃശ്ശൂർ കുട്ടൻകുളങ്ങരയിൽ സ്വന്തം പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടിയുടെ പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം. കാൻഡിഡേറ്റ് ശരിക്കും മിസ്സാട്ടാ. കർമ ഈസ് ബൂമറാങ്ങ്. നാറാത്തത് ഇനി നാറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

