അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

SANDEEP G VARIER

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം തേടിയതിനു പിന്നാലെയാണ് കേസ് നീട്ടിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ALSO READ: “അതിജീവിതക്കൊപ്പം പോവുക എന്നത് ഒരു സർക്കാരിൻ്റെ കടമയാണ്,സർക്കാർ അങ്ങനെ തന്നെയാണ് പ്രവർത്തിക്കേണ്ടത്”; അടൂർ പ്രകാശിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ റിമാൻഡിൽ തുടരുകയാണ്.

ALSO READ: ‘അടൂർ പ്രകാശിന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല; കേസിൽ അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്’; സണ്ണി ജോസഫ്

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News