‘ഗവർണർ പിച്ച നൽകിയ കാലിക്കറ്റ്‌, കണ്ണൂർ സെനറ്റ്, സിൻഡികേറ്റ് സ്ഥാനങ്ങൾ രാജി വെച്ചിട്ട് സംസാരിക്കൂ’; സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തെ എസ്എഫ്ഐ ശക്തമായി പ്രതിരോധിക്കുമെന്ന് സഞ്ജീവ് പി എസ്

Sanjeev P S against vijayakumari

കേരളത്തിലെ സർവകലാശാലകളെ പിടിച്ചടക്കാനുള്ള ആർഎസ്എസ് ആഹ്വാനപ്രകാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, പിന്നീട് വന്ന ആർലേക്കറും കഴിഞ്ഞ നാല് വർഷമായി ശ്രമിക്കുന്നു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. സർവകലാശാലകളിൽ സംഘി വിസിമാരെ നിയമിക്കുന്നു, ബിജെപി ഓഫീസിൽ നിന്ന് ലിസ്റ്റ് അയച്ച് സെനറ്റ്, സിൻഡിക്കേറ്റ് സമിതികളിൽ നിയമനം നടത്തുന്നു, താത്കാലിക വിസിമാർ ഭരണ സ്തംഭനം സൃഷ്ടിക്കുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

താത്കാലിക വിസിമാർ ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാനും തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും, ആർഎസ്എസ് അടയാളങ്ങൾ സർവകലാശാലയുടെ അകത്തളങ്ങളിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. സർവകലാശാലകളെ ആർഎസ്എസിന്റെ കീഴിലാക്കി വർഗീയത പഠനഭാഗങ്ങളായി തലച്ചോറുകളിലേക്ക് എത്തിക്കാനുള്ള ഈ ശ്രമങ്ങളെ ഈ വർഷങ്ങളിലൊക്കെയായി എസ്എഫ്ഐ ചെറുക്കുകയാണെന്നും, പ്രതിരോധം തുടരുമെന്നും സഞ്ജീവ് പി എസ് വ്യക്തമാക്കി.

ALSO READ: എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ ഗര്‍ഭിണിയെ പൊലീസ് മര്‍ദിച്ച സംഭവം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ സർവകലാശാലകളെ പിടിച്ചടക്കാൻ RSS ആഹ്വാനം പ്രകാരം ആരിഫ് മുഹമ്മദ്‌ ഖാനും, പിന്നീട് വന്ന ആർലേക്കറും കഴിഞ്ഞ 4 വർഷമായി മുഴുവൻ ശക്തിയും എടുത്ത് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സംഘി വിസി മാരെ നിയമിച്ചു, സെനറ്റ്, സിൻഡിക്കേറ്റ് സമിതികളിൽ ബിജെപി ഓഫീസിൽ നിന്ന് ലിസ്റ്റ് അയക്കുന്നു, താത്കാലിക വിസി മാർ സർവകലാശാലകളിൽ ഭരണ സ്തംഭനം സൃഷ്ടിക്കുന്നു, RSS നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു, തിരഞ്ഞെടുക്കപെട്ട യൂണിയൻ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു, RSS അടയാളങ്ങൾ സർവകലാശാലയുടെ അകത്തളങ്ങളിൽ എത്തിക്കുന്നു, സർവകലാശാലകളെ RSS ന്റെ കീഴിലാക്കി വർഗീയത തലച്ചോറുകളിലേക്ക് പഠഭാഗങ്ങളായി എത്തിക്കാനുള്ള ഈ ശ്രമങ്ങളൊക്കെ ഈ വർഷങ്ങളിലൊക്കെയായി എസ്എഫ്ഐ ചെറുക്കുന്നു, അത് തുടർന്നാൽ പ്രതിരോധവും തുടരും.ഇടത്-rss ബന്ധം എന്നൊക്കെ പറയുമ്പോൾ ഈ പോസ്റ്റ്‌ എഴുതുമ്പോൾ പോലും കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ വെട്ടി കുറച്ചിരിക്കുകയാണ്.
എന്നാൽ സ്ഥിരം വിസി മാരെ നിയമിക്കണം എന്ന ആവശ്യം എസ്എഫ്ഐ കുറച്ച് കാലങ്ങളായി ഉയർത്തുന്നതാണ് അത്ര മാത്രം പ്രശ്നങ്ങളാണ് വിദ്യാർഥികൾ നേരിടുന്നത്. സുപ്രീം കോടതി ഇടപെട്ട് സ്ഥിരം വിസി മാരെ നിയമിക്കണം എന്ന നിർദേശത്തിന്റെ പുറത്ത് പുതിയ രണ്ട് വിസി മാരും എത്തി അവർ , മതനിരപേക്ഷ ജനാധിപത്യ നിലപാടുയർത്തി, സർക്കാരുമായി യോജിച്ച് മുന്നോട്ട് പോകണം എന്നതാണ് എസ്എഫ്ഐ നിലപാടും.
എന്നാൽ ഇപ്പോൾ കോൺഗ്രസ്സും,കെഎസ്‍യുവും, MSF ഒക്കെ എസ്എഫ്ഐ ക്കെതിരെ പറയാൻ തലപ്പൊക്കുന്നത് കണ്ടു ആദ്യം ചെന്നിത്തല മുതല സകല കോൺഗ്രസ്‌ തലകളും നിങ്ങൾക്ക് ഗവർണർ പിച്ച നൽകിയ കാലിക്കറ്റ്‌, കണ്ണൂർ സെനറ്റ്, സിൻഡികേറ്റ് സ്ഥാനങ്ങൾ രാജി വെച്ചിട്ട് സംസാരിക്കു. RSS ന്റെ കാലിൽ വീണ് കോൺഗ്രസ്‌ അദ്ധ്യാപക നേതാവായ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഇപ്പോഴത്തെ താത്കാലിക വിസി യോട് രാജി വെക്കാൻ പോയിട്ട് അദ്ദേഹം നിരന്തരമായി പങ്കെടുക്കുന്ന സേവഭാരതിയുടെ പരിപാടിക്ക് പോകുന്നതെങ്കിലും നിർത്താൻ പറയു.എന്നിട്ടാവാം ബാക്കി.
എസ്എഫ്ഐ യെ ഉപദേശിക്കുന്ന കോൺഗ്രസ്‌, കെഎസ്‍യു, MSF (സംഘി അനുഭാവികളെ ) നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട ഞങ്ങൾക്ക് സമരം ചെയ്യാൻ. കഴിഞ്ഞ 4 വർഷങ്ങൾക്ക് മുകളിലായി നടക്കുന്ന സമരത്തിൽ ഒന്ന് പങ്കെടുക്കുക പോലും ചെയ്യാതെ Rss തന്ന ആനുകൂല്യങ്ങൾ കൈപറ്റി നിശബ്ദത പാലിച്ച നിങ്ങൾ കേരളത്തിലെ വിദ്യാർഥികളേയും, ഈ സമൂഹത്തെയും വഞ്ചിച്ചവരാണ്.ഞങ്ങളിൽപെട്ടവർ സമരം ചെയ്തതും, അടികൊണ്ടതും,രക്തം പൊടിച്ചതും, ജയിലിൽ കിടന്നതും കേരള സമൂഹത്തിന്റെ ഒറ്റുകാരായ കോൺഗ്രസ്‌, ലീഗ് നേതാക്കളുടെ കുട്ടികൾ ഉൾപ്പടെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടിയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി മാരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം തുടരണം. സംഘപരിവാർ നയങ്ങളല്ല ഭരണഘടനാ മൂല്യങ്ങളാണ്, സ്വതന്ത്ര വിജ്ഞാന ഉത്പാദനവുമാണ് സർവകലാശാലകളുടെ ഉത്തവാദിത്വവും, മുഖ്യപരിഗണനയും ആവേണ്ടത് അതിനായി എന്നും എസ്എഫ്ഐ നിലകൊള്ളും.
സുപ്രീം കോടതിയും, സകല വലത് മാധ്യമങ്ങളും, ഇതിലൊക്കെ ഇടപെട്ട് അഭിപ്രായവും, തീരുമാനവും പറഞ്ഞത് എസ്എഫ്ഐ നടത്തിയ സമരങ്ങളുടെയും, പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഗവർണറും, അധികാര പരിധിയും കുറിച്ചുള്ള ചർച്ചയും ഒക്കെ ഉണ്ടാവുകയും, അങ്ങനെ കേരള സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയായി എസ്എഫ്ഐ മാറിയതും വലതന്മാർക്ക് നല്ലപോലെ പൊള്ളിയതാണെന്ന് ഇപ്പോഴുള്ള നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് മനസ്സിലാകുന്നുണ്ട്.
കേവല അധികാരം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന സകല വലതനും, വർഗീയവാദികൾക്കും നല്ല നമസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News