
നെഹ്റു കുടുംബത്തിനെതിരെ താൻ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ശശി തരൂർ. സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു. അതുപോലെ രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായാൽ മതിയോ എന്നാണ് താൻ ചോദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തിനെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അത് തെറ്റാണ്. എൻറെ ലേഖനത്തിൽ എല്ലാ പാർട്ടികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. 17 വർഷമായി ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഞാൻ ആ കുടുംബത്തിന് എതിരല്ല. അപ്പോ പിന്നെ ഞാൻ എങ്ങനെ രാജിവെക്കും എന്നും അദ്ദേഹം പറയുന്നു.
ALSO READ: പെൻഷൻ വർധനവ്: യുഡിഎഫിന്റെ പങ്ക് 100 രൂപ മാത്രം; കുടിശ്ശിക തീർത്തത് പിണറായി സർക്കാർ: ടി പി രാമകൃഷ്ണൻ
ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിലും അദ്ദേഹം പ്രതികരിച്ചു. പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണം. സന്ദേശത്തിൽ പിഴവുണ്ടായോ എന്ന് നോക്കണം. ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ കോൺഗ്രസ് ചെറിയ കക്ഷി മാത്രം ആണ്. പ്രധാനപ്പെട്ട കക്ഷിയായ ആർജെഡിയും പരിശോധിക്കണംSIR, വോട്ട് ചോരി വിഷയങ്ങൾ ഉയർത്തിയത് തിരിച്ചടിയായോ എന്നതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷനിലെ കോൺഗ്രസിന്റെ പ്രവർത്തനം കുറച്ചു വൈകിപ്പോയിയെന്നും നേരത്തെ ആരംഭിക്കേണ്ടത് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുവ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവർക്ക് നല്ല കഴിവുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

