സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്ച ആയുധമാക്കി KC-ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രയ്ക്ക് രൂക്ഷ വിമർശനവുമായി കോഴിക്കോട് ഫ്ളക്സ്

Satheesan–Adani President Meeting

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്ചയാണ് ഇപ്പോൾ കേരളം രാഷ്ട്രീയത്തിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന വാർത്ത. മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്ച പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് കെസി- ചെന്നിത്തല വിഭാഗം.

കൂടിക്കാഴ്ചയുടെ ചിത്രം അടക്കമുള്ള ഫ്ളക്സ് ബോർഡുകളാണ് കോഴിക്കോട് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യ ബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ്‌ കിഷോർ അൽവയുമായുള്ള സതീശന്റെ കൂടിക്കാഴ്‌ച എന്തിന്? PR വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ, ജമാ അത്തെ ഇസ്ലാമിയോ , അതോ SDPI യോ? എന്നൊക്കെയാണ് പോസ്റ്ററിൽ ഉള്ളത്. എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പണത്തിനായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഡീലുറപ്പിക്കാനാണ് കൂടിക്കാഴ്ച എന്നും വിമർശനമുയരുന്നുണ്ട്.

ALSO READ: ‘കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനം’; തെരുവിലെ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

എന്‍ഡിഎ നേതാവ് ബിഎം ഫാറൂക്കിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. രാഹുല്‍ ഗാന്ധിയുടെ വിലക്ക്
മറികടന്നായിരുന്നു സന്ദർശനം. സംഭവത്തിൽ എഐസിസിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News