“സതീശന്റെ നുണ” പറയൽ മത്സരം സൂപ്പർ ഹിറ്റ്; പരിപാടിയിൽ വൻ ജനപങ്കാളിത്തം

satheeshante nunakal

പ്രതിപക്ഷ നേതാവിന്റെ നുണകളെ പരിഹസിച്ചുകൊണ്ട് “സതീശന്റെ നുണ” എന്ന പരിപാടി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വി ഡി സതീശൻ പറഞ്ഞ നിരവധി നുണകൾ പരിപാടിയിൽ പങ്കെടുത്ത ആളുകൾ തുറന്നുകാട്ടി. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമായി.

എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം പച്ചക്കാലം മാത്രമാണ് പറയുന്നത്. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

Also read: മലയോര ഹൈവേയിലൂടെ ഓടാൻ മിലിന്ദ് സോമൻ എത്തുന്നു; ‘ഹിൽ ഹൈവേ റൺ’ ഫെബ്രുവരി 22-ന്

വിവാദങ്ങളും, നട്ടാൽ കുരുക്കാത്ത നുണക്കോട്ടകളും തീർത്ത് കേരളത്തിന്റെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിന്റെ യഥാർത്ഥ മുഖം കേരളത്തിലെ ജനങ്ങൾക്ക് തുറന്നുകാട്ടുന്നതിനായി “സതീശന്റെ നുണകൾ” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ അൻപതിനായിരത്തിലധികം ആളുകളാണ് പേജ് ലൈക് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News