സതീശൻ മുതലാളിമാരെ വൻകിട മുതലാളിമാരാക്കാൻ ശ്രമിക്കുന്നു; അവരുടെ ജാഥയിൽ വികസനത്തെപ്പറ്റി മിണ്ടുന്നില്ല: എംവി ​ഗോവിന്ദൻ മാസ്റ്റർ

mv govindan vikasana munnetta jadha against vd satheesan

വി ഡി സതീശൻ നടത്തുന്ന ജാഥയിൽ വികസനത്തെ കുറിച്ച് മിണ്ടുന്നില്ലെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. ഞങ്ങൾ സംസാരിക്കുന്നത് വികസനത്തെപ്പറ്റിയാണ്. മോദിയെപ്പോലെ സതീശൻ മുതലാളിമാരെ വൻകിട മുതലാളിമാർ ആക്കാനാണ് ശ്രമിക്കുന്നത്.എൽഡിഎഫ് വികസന മുന്നറ്റ ജാഥയിൽ എല്ലായിടത്തും വൻ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ബേപ്പൂർ നിയോജക മണ്ഡലത്തിലെ ജാഥാ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ അപമാനകരമായ ഭൂതകാലം ഉണ്ട്. ജന്മികളും ബ്രിട്ടീഷുകാരും നമ്മളെ ഭരിച്ചു. മനുസ്മൃതി വേണമെന്ന് ചിലർ വാദിക്കുന്നുണ്ട്.കേരളത്തിൽ 10 വർഷമായി വർഗീയ കലാപം ഇല്ല. ഇതാണ് കേരളത്തിൻ്റെ പ്രത്യേകത.

Also read: “കള്ളം പറയലാണ് സതീശന്റെ പ്രധാന പണി; വികസനത്തെപ്പറ്റി മിണ്ടാൻ യുഡിഎഫിന് ഭയം”: എം.വി. ഗോവിന്ദൻ മാസ്റ്റർ

എന്നാൽ ഇത് തകർക്കാനാണ് ഇപ്പോൾ വർഗീയവാദികൾ ശ്രമിക്കുന്നത്. വർഗീയവാദിക്ക് വിശ്വാസം ഇല്ലെന്നും വിശ്വാസിക്ക് വർഗീയതയില്ലെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ വരും. ദാരിദ്ര്യം പൂർണമായി ഇല്ലാതെ ആക്കുമെന്നും ഇനി അധികാരത്തിൽ വന്നാൽ “പാവപ്പെട്ടവർ” എന്ന പ്രയോഗം പൊതു സമൂഹത്തിൽ നിന്ന് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News