
UDF -വെൽഫെയർ പാർട്ടി സംഖ്യമില്ലെന്ന് കള്ളം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നണിയിൽ വെൽഫയർ പാർട്ടി മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യു ഡി എഫിൻ്റെ ഭാഗമായി മത്സരിക്കുന്നത് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. പിന്തുണ സ്വീകരിച്ചിട്ടുണ്ട്.
ദേശാഭിമാനിക്കും, കൈരളിക്കും മറുപടിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ചോദ്യം ആവർത്തിച്ചാൽ അദ്ദേഹം ഉത്തരം നല്‍കുന്നുമില്ല. അതേസമയം, കാഞ്ഞിരപ്പള്ളിയിലും – ഈരാറ്റുപേട്ടയിലും വെൽഫെയർ പാർട്ടിയുമായി മത്സരിക്കുമ്പോഴാണ് വി ഡി സതീശൻ്റെ ന്യായീകരണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നൂറിലധികം വാർഡുകളിലാണ് യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായത്. വെൽഫെയർ പാർട്ടിയുടെ ചിഹ്നമായ ഗ്യാസ് സിലിണ്ടറിലാണ് കൂടുതൽ സ്ഥാനാർത്ഥികളും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്. പ്രാദേശിക എതിർപ്പുള്ള ഇടങ്ങളിൽ പൊതുസ്വതന്ത്ര സ്ഥാനാർഥിയായും വെൽഫെയർ പാർട്ടി നേതാക്കൾ ഉൾപ്പെടെ മത്സര രംഗത്തുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

