‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’; ഭിന്നശേഷി സർഗ്ഗോത്സവത്തിൽ മത്സരങ്ങളില്ല, അവതരണങ്ങൾ മാത്രമെന്ന് മന്ത്രി ആർ ബിന്ദു

Dr. R Bindu

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നതായി മന്ത്രി ആർ ബിന്ദു. ജനുവരി 19 മുതൽ 21 വരെയാണ് സർഗ്ഗോത്സവം ‘സവിശേഷ- Carnival of the Different’ സംഘടിപ്പിക്കുന്നത്. ഭിന്നശേഷി കുട്ടികൾ നിർമിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള, ഇന്ക്ലൂസീവ് സ്പോർട്സ് മേള, ഭക്ഷ്യ മേള തുടങ്ങിയവയും ഉണ്ടാകും. 17 ന് വൈകുന്നേരം ഫ്ലാഷ് മോബ് നടക്കും.

ഓരോ ജില്ലകളിലും സ്ക്രീനിംഗ് നടത്തിയിരുന്നു. സർഗോത്സവത്തിൽ മത്സരങ്ങൾ ഇല്ല, അവതരണങ്ങളാണ് ഉള്ളത്. സ്പോർട്സ് മത്സരമാണ്. 100 ൽ പരം ആളുകൾ പങ്കെടുക്കും. മത്സര നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് അത്ലറ്റിക്സ് വിഭാഗത്തില്‍ പരമാവധി രണ്ട് ഇനങ്ങളില്‍ മാത്രമേ മത്സരിക്കാന്‍ അനുവാദമുള്ളൂ. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 400 മീറ്റര്‍ ഓട്ടം, ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്വാര്‍ഫ് (Dwarf) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഷോട്ട്പുട്ടില്‍ മാത്രമായിരിക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ALSO READ: കേരളത്തിലെ എസ്ഐആർ: കരട് പട്ടികയിൽ ഇല്ലാത്തവർക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്താണ് ഭിന്നശേഷി സർഗ്ഗോത്സവം. മന്ത്രി ബിന്ദു ചെയർ പേഴ്സണും സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ജനറൽ കൺവീനറുമായി 1001 അംഗങ്ങളുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News