തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു

SCHOOL BUS ACCIDENT THIRUVANNATHAPURAM

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്. മഞ്ചവിളാകം ഗവൺമെൻറ് യുപി സ്കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

നെയ്യാറ്റിൻകരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂളിലേക്ക് എത്തുന്ന വഴി ചെറിയൊരു കനാലുണ്ട്. അതിലേക്കാണ് വാൻ മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾ വെള്ളത്തിലേക്ക് വീണു. എന്നാൽ ആരുടേയും പരുക്ക് ഗുരുതരമല്ല. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്.

ALSO READ: വിഷൻ 2031: കേരളത്തിന്റെ വികസനത്തിൽ പുതിയ അധ്യായം; തുടർനടപടികളുമായി സർക്കാർ മുന്നോട്ടെന്ന് മുഖ്യമന്ത്രി

സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മിക്ക കുട്ടികൾക്കും നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, കനാലിലെ വെള്ളം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റെല്ലാ കുട്ടികൾക്കും പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News