
ശബരിമല തീർഥാടകരുടെ വാഹനവും സ്കൂൾ ബസും കൂട്ടിയിടിച്ചു. കോട്ടയം പൊൻകുന്നത്താണ് തീർത്ഥാടക വാഹനവും ബസും കൂട്ടിയിടിച്ചത്. പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിൽ സ്കൂൾ ബസിന് പിന്നിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. നിസാരമായി പരുക്കേറ്റ വിദ്യാർഥികളെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് ബസ് സമീപത്തെ കടയിൽ ഇടിച്ചു നിന്നു. സ്കൂൾ ബസ്സിന് പിന്നിലേക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു കയറുകയായിരുന്നു. നാലു വിദ്യാർഥികൾ ഉൾപ്പെടെ പതിനൊന്നു പേർക്ക് പരുക്കേറ്റു.
ആരുടെയും പരുക്ക് ഗുരുതരമല്ല.
സാരമായി പരുക്കേറ്റ തീർഥാടകരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പോകവേയാണ് തീർഥാടകരുടെ ബസ് കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഗേൾസ് സ്കൂൾ ബസ്സിന് പിന്നിൽ ഇടിച്ചത്. നിയന്ത്രണം വിട്ട തീർഥാടകരുടെ ബസ് കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

