
കേരള കോൺഗ്രസിന്റെ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ്, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റും യുഡിഎഫിൽ ആവശ്യപ്പെടാൻ ഉന്നതാധികാരസമിതി യോഗത്തിൽ തീരുമാനം. ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഇക്കുറിയും പത്ത് സീറ്റുകൾ നൽകാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നിലപാട്.
ഇടുക്കി, കുട്ടനാട്, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ സീറ്റുകൾ തിരികെ വേണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതിനിടയിലാണ് ജോസഫ് വിഭാഗം ഉന്നത അധികാര സമിതി യോഗം കോട്ടയത്ത് ചേർന്നത്. കഴിഞ്ഞ തവണ കിട്ടിയ സീറ്റുകളുടെ എണ്ണത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് യോഗത്തിൽ നേതാക്കൾ എടുത്ത നിലപാട്. തങ്ങൾക്ക് എല്ലാ മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ ഉണ്ടെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനുമായി ഉന്നതാധികാര സമിതി യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ ചുമതലപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസിന് നൽകിയപ്പോൾ തന്നെ നിയമസഭ തെരഞ്ഞെടുപ്പിൽ ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന ധാരണയുണ്ടായിരുന്നു വെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉഭയകക്ഷി ചർച്ചയിലൂടെ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. ഇരു പാർട്ടികളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നാൽ സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

