‘യുഡിഎഫ്- ജമാഅത്തെ കൂട്ടുകെട്ട് മതനിരപേക്ഷ കേരളം അംഗീകരിക്കില്ല’: എം വി ഗോവിന്ദൻ മാസ്റ്റര്‍

mv-govindan-master-

യുഡിഎഫ്- ജമാഅത്തെ കൂട്ടുകെട്ട് മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. വര്‍ഗീയ സഖ്യത്തെ പരാജയപ്പെടുത്തി ഇടതുപക്ഷം മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രതിസന്ധിയിലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു ചരിത്രവിജയമായിട്ട് മാറുമെന്ന് കേരളത്തിലുടനീളം സഞ്ചരിച്ചപ്പോൾ എല്ലാ തലങ്ങളിലും എൽഡിഎഫ് വൻ മുന്നേറ്റം സൃഷ്ടിക്കാൻ പോകുന്നു എന്നൊരു ചിത്രം കാണാൻ കഴിഞ്ഞതായി നേതാക്കൾ പറയുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രധാനമായും രണ്ട് വിഷയങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാണ സംഭവം: അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടര്‍

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമാണ് മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ രൂപം കൊണ്ടിട്ടുള്ള സവിശേഷമായ ഒരു സാഹചര്യമാണ് ഭൂരിപക്ഷ വർഗീയത. ഇന്ത്യയിലുടനീളം അതിശക്തിയായ രീതിയിൽ പ്രവർത്തിക്കുന്ന സംഘപരിവാർ വിഭാഗങ്ങൾ, ആർഎസ്എസ്, ബിജെപി എന്നിവർ ചേർന്നാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. അവർ എല്ലാ സമ്പത്തും ഭരണ സംവിധാനത്തെയും പൂർണമായിട്ടും ഉപയോഗിച്ചുകൊണ്ട് ഹിന്ദുത്വ അജണ്ട വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയുടെ പ്രധാനപ്പെട്ട വിഭാഗമായ ജമാഅത്തെ ഇസ്ലാമിയുമായും തീവ്രവാദ പ്രസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഡിപിഐയുമായും ചേർന്ന് കേരളത്തിൽ ഉടനീളം ഒരു മുന്നണിയെ പോലെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ, ഈ രണ്ട് വർഗീയ മുന്നണികളെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിൽ നേരിടുന്നത്. മതനിരപേക്ഷ ഉള്ളടക്കത്തെയും കേരളത്തിൻ്റെ സത്പാരമ്പര്യത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ രണ്ട് ശക്തികൾക്കും എതിരായ അതിനിർണായകമായ ഒരു പോരാട്ടത്തിലാണ് എൽഡിഎഫ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    bhima-jewel
    milkimist

    Latest News