‘നാം ജീവിക്കുന്നത് മതേതരത്വത്തിന് വലിയ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍’: ഡോ. ഗീവർഗീസ് മാർ കൂറിലോസ്

GEEVARGHESE MOR COORILOS

മതേതരത്വത്തിന് വലിയ ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ക്രിസ്തുമസ് കാലത്ത് പോലും വർഗീയ – ഫാസിസ്റ്റ് ശക്തികൾ അശാന്തി പരത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമ സംഭവങ്ങൾ കേരളത്തിൽ പോലും നടക്കുന്നു. ഉത്തരേന്ത്യയിൽ നിന്ന് കേട്ടിരുന്ന ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങൾ കേരളത്തിലും നടക്കുന്നതിൽ വലിയ ആശങ്കയുണ്ട്. ഫാസിസത്തിനെതിരായി മതേതര സമൂഹത്തിന്റെ ഉയർത്തെഴുനേൽപ്പ് ഈ കാലഘട്ടം ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങള്‍ സംഘപരിവാർ സംഘടനകൾ തുടരുകയാണ്. ക്രിസ്മസ് ദിനത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ ദേവാലയത്തിന് മുന്നിൽ ബജ്റംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ പടിയാണ് ക്രിസ്തുമസ് ആഘോഷങ്ങളും ചടങ്ങുകളും അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ ക്രിസ്തുമസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും സംഘപരിവാർ പ്രവർത്തകൾ അടിച്ചു തകർത്തു.

ALSO READ: സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിർധന വിദ്യാർഥികൾക്കുള്ള വീടിൻ്റെ തറക്കല്ലിടല്‍ ഉടൻ: ആദ്യഘട്ടത്തില്‍ മൂന്ന് പേര്‍ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേവാലയം സന്ദർശനത്തെ തുടർന്ന് ദില്ലി കത്തീഡ്രൽ ചർച്ച് റിഡംപ്ഷനിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News