
തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി 250 കോടിരൂപ ബജറ്റിൽ വകയിരുത്തി. പ്രാദേശിക സർക്കാരുകൾക്ക് ഇതിലേക്ക് പണം നൽകാൻ അനുമതിയും നൽകി. രാജ്യത്ത് ആദ്യമായി വയോജന ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്കായി പ്രത്യേക ‘വയോജന ബജറ്റ്’ ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്.
കേരളത്തിലെ ജനസംഖ്യയുടെ 18.7 ശതമാനം 2026-ഓടെ മുതിർന്ന പൗരന്മാരായിരിക്കും എന്ന കണക്കുകൾ മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പത്തു വർഷക്കാലയളവിൽ ആകെ 90,000 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.
ALSO READ: സർക്കാർ ജീവനക്കാര്‍ക്കും സന്തോഷ ബജറ്റ്; ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു
വരാനിരിക്കുന്ന കേരള ബജറ്റ് വെറും വാഗ്ദാനങ്ങൾ മാത്രമുള്ള ഒരു ‘സ്വപ്ന ബജറ്റ്’ ആയിരിക്കില്ലെന്ന് അദ്ദേഹം രാവിലെ പ്രതികരിച്ചിരുന്നു. സാധാരണക്കാരായ തൊഴിലാളികൾ, കൊച്ചു കുട്ടികൾ മുതൽ ആബാലവൃദ്ധം വയോജനങ്ങൾ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന രീതിയിലാണ് ഈ ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

