
പാലക്കാട് നഗരസഭയിൽ സി കൃഷ്ണകുമാർ പക്ഷത്തിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കടുംവെട്ട്. കൃഷ്ണകുമാർ വിരുദ്ധ പക്ഷക്കാരൻ പി സ്മിതേഷ് ചെയർമാൻ സ്ഥാനാർഥിയാകും. കൃഷ്ണകുമാറിന്‍റെ നോമിനി ഇ കൃഷ്ണദാസിനെ പരിഗണിച്ചില്ല. നിലവിൽ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറിയാണ് പി സ്മിതേഷ്. കൃഷ്ണകുമാർ വിരുദ്ധനായ ഇദ്ദേഹം മുരുകനി വാർഡിൽ നിന്നാണ് വിജയിച്ചത്.
ടി ബേബി വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയാകും. മുൻ വൈസ് ചെയർമാനും ബി ജെ പി സംസ്ഥാന ട്രഷററുമായ ഇ കൃഷ്ണദാസിനെ ചെയർമാൻ സ്ഥാനത്ത് എത്തിക്കാനുള്ള സി കൃഷ്ണകുമാറിന്‍റെ നീക്കമാണ് പാളിയത്. കൃഷ്ണദാസ് അവസാന നിമിഷമാണ് കൃഷ്ണകുമാർ പക്ഷത്തിനൊപ്പം ചേർന്നത്.
അതേസമയം, രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് കനത്ത തിരിച്ചടിയേറ്റു. ആർ ശ്രീലേഖയെ മേയർ സ്ഥാനാർഥിയാക്കാൻ രാജീവ് ചന്ദ്രശേഖർ നടത്തിയ നീക്കങ്ങൾ പാളി. ഇവിടെ വി വി രാജേഷ് BJP മേയർ സ്ഥാനാർഥിയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

