
ആർ.എസ്.പിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ കടുത്ത ഭിന്നത. കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന നീക്കത്തിന് മണ്ഡലം കമ്മിറ്റിയിൽ തിരിച്ചടി നേരിട്ടു. 30 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. നൗഷാദിന് 8 വോട്ടുകൾ ലഭിച്ചപ്പോൾ, കാർത്തിക് പ്രേമചന്ദ്രനും എം.എസ്. ഗോപകുമാറിനും 7 വോട്ടുകൾ വീതമാണ് ലഭിച്ചത്. സജി ഡി. ആനന്ദിന് നാലും ടി.സി. വിജയന് രണ്ടും വോട്ടുകളും ലഭിച്ചു.
Also read: കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി; ദേവസ്വം ബോർഡിന് പരാതി നൽകി ഡിവൈഎഫ്ഐ
മകന് സീറ്റ് നൽകണമെന്ന നിലപാടിൽ എൻ.കെ. പ്രേമചന്ദ്രൻ ഉറച്ചുനിൽക്കുമ്പോഴും, ഷിബു ബേബി ജോണും സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. എന്നാൽ കാർത്തിക് പ്രേമചന്ദ്രന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയത് മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. എ.എ. അസീസ് പങ്കെടുത്ത യോഗത്തിൽ ഉയർന്നുവന്ന ഈ ഭിന്നത വരുംദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

