
എറണാകുളം ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനിലെ സ്ഥാനാർത്ഥി അഡ്വ. എൽസി ജോർജിൻ്റെ പത്രികയാണ് സൂക്ഷമ പരിശോധനയിൽ തള്ളിയത്. നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ചത് ഡിവിഷന് പുറത്തുള്ള ആളായതിനാലാണ് പത്രിക തള്ളിയത്.
നിലവിലുള്ള ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടാണ് എൽസി. കടമക്കുടി ഡിവിഷനിൽ യു ഡി എഫിന് ഡമ്മി സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ എൽ ഡി എഫ് – ബി ജെ പി സ്ഥാനാർത്ഥികൾ മാത്രമാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും രണ്ട് യുഡിഎഫ് സ്ഥാനാർത്ഥിഥികളുടെ പത്രികകൾ സൂക്ഷമ പരിശോധനയിൽ തള്ളി.ഒന്നാം ഡിവിഷനായ മനയ്ക്കപ്പടിയിൽ പത്രിക നൽകിയ സെറീന ഷാജിയുടേയും, 11-ാം ഡിവിഷനായ വരാപ്പുഴയിൽ പത്രിക നൽകിയ ജോൺസൺ പുനത്തിലിൻ്റേയും പത്രികകളാണ് തള്ളിയത്.
News summary: UDF candidate’s nomination rejected in Ernakulam district panchayat

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

