
കൊല്ലത്ത് ഇരുതല മൂരിയെ ലക്ഷങ്ങൾക്കു വിൽക്കാൻ ശ്രമിച്ച ഏഴംഗ തട്ടിപ്പ് സംഘം വനം വകുപ്പിന്റെ പിടിയിലായി. സംഘത്തിൽ കൊല്ലത്തെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ഉൾപ്പെടുന്നു.
കൊല്ലം പഴയപഴയാറ്റിൻകുഴി സ്വദേശിയായ ദാറുൽ സലാം വീട്ടിൽ അൻസറുദ്ധീൻ (58), കൊല്ലം വാക്കനാട് സ്വദേശിയായ ഫൗസിയ മൻസിലിൽ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വദേശിയായ പൊട്ടൻങ്ങായിൽ ചെറിയാൻ, കൊല്ലം ചാത്തന്നൂർ ആനച്ചാൽ സ്വദേശിയായ ജാസ്മിൻ വില്ലയിൽ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കൽ സ്വദേശിയായ നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് പിടിയിലായത്. 40 ദിവസം മുമ്പ് വെല്ലൂറിൽ നിന്നും ട്രെയിൻ മാർഗം ഇരുതലമൂരിയെ നാട്ടിൽ എത്തിച്ചു തുടർന്ന് വനം വകുപ്പിന്റെ വലയിൽ കുടുക്കുകയായിരുന്നു.
മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ഇരുതലമൂരിയെ വെല്ലൂർ സ്വദേശിയിൽ നിന്നാണ് വാങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വനപാലകർ പറയുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

