നെയ്യാറ്റിൻകരയില്‍ മീൻ ക‍ഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു: 35 പേർ ചികിത്സയിൽ

food poison

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ചികിത്സയിൽ. തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലാണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഊരമ്പ്, കാഞ്ഞിരംകുളം, പുത്തൻകട, പുതിയതുറ, പഴയകട, കുറുവാട് എന്നീ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ ഡി എഫ് സജ്ജം’; സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാകുമെന്നും സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

കുട്ടികളടക്കമുള്ളവർക്ക് ഇന്നലെ രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. മീൻ പഴകിയതാണോ അതോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ALSO READ: കള്ളക്കടല്‍ പ്രതിഭാസം: വിവിധ തീരങ്ങളിൽ ഇന്നും നാളെയും കടലാക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News