
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡി വൈ എസ് പി ഷാജിക്കാണ് അന്വേഷണ ചുമതല. നാലംഗ സംഘത്തിൽ സൈബർ വിംഗ് സി ഐ ഉൾപ്പടെയുള്ളവർ. ഇരകളാക്കപ്പെട്ടവർ പരാതി നൽകാൻ ക്രൈം ബ്രാഞ്ചിനെ സന്നദ്ധത അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ് അന്വേഷണ സംഘം വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. ഡി വൈ എസ് പി ഷാജിക്കാണ് അന്വേഷണ ചുമതല. നാലംഗ സംഘത്തിൽ സൈബർ വിംഗ് സി ഐ ഉൾപ്പടെയുള്ളവർ ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന തെളിവുകൾ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടും.
Also read: വിജ്ഞാന കേരളം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൂടുതൽ ശാസ്ത്രീയ തെളിവുകളിൽ ഊന്നി മുന്നോട്ടു പോകാൻ ആണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരകളാക്കപ്പെട്ടവരിൽ ചിലർ പരാതി നൽകാൻ ക്രൈംബ്രാഞ്ചിനെ സന്നദ്ധതയും അറിയിച്ചിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം അതിൻറെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. പരാതി നൽകാൻ തയ്യാറാകാതെ ഇരകളാക്കപ്പെട്ടവരെ കണ്ടെത്തി അവരിൽ നിന്നു മൊഴി രേഖപ്പെടുത്തുന്നതും ക്രൈംബ്രാഞ്ചിന്റെ ആലോചനയിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

