യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി; മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ പരാതി. 2022 ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

എളംകുളത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് സംവിധായകൻ ചിദംബരത്തിനെതിരെ കേസെടുത്തത്. തന്റെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് ചിദംബരത്തിനെതിരായ യുവതിയുടെ പരാതി. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ യുവതി ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തിയ എറണാകുളം സൗത്ത് പോലീസ് ചിദംബരത്തിനെതിരെ ബി എൻ എസ് 74, 75 വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയായിരുന്നു.

ALSO READ: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; 32 കിലോ കഞ്ചാവ് പിടികൂടി

2022ലാണ് സംഭവം നടന്നതെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News