‘ഡി എസ് യു തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കണം’; എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് വി സിയെ ഉപരോധിച്ചു

sfi-protest-against-calicut-university-vc

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡി എസ് യു തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ് എഫ്‌ ഐ ഉപരോധം.

ഇലക്ഷന്‍ വോട്ടെണ്ണല്‍ സമയത്ത് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത എം എസ് എഫ്, കെ എസ് യു വിദ്യാര്‍ഥികളെ സസ്‌പെൻഡ് ചെയ്യണമെന്നും എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണുന്നതിനിടെ എസ് എഫ്‌ ഐയുടെ ജയം ഉറപ്പായപ്പോള്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ ബാലറ്റ് വാരിയെറിയുകയായിരുന്നു.

Read Also: ‘അടിസ്ഥാന വികസനം വർധിപ്പിക്കുന്നതിനും ജനപങ്കാളിത്തം ശാക്തീകരിക്കുന്നതിനുമുള്ള ചുവടുവെപ്പ്’; രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ പുതിയ ആസ്ഥാനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

തുടര്‍ന്ന് വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. എം എസ് എഫ് ആക്രമണത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വൈസ് ചാന്‍സിലര്‍ റദ്ദാക്കിയത്.

News Summary: SFI activists besiege Calicut University Vice Chancellor to announce the dsu election date.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News