
കഴിഞ്ഞ കേരള ഗവർണർ നിയമിച്ച താൽക്കാലിക വിസയാണ് മോഹനൻ കുന്നുമ്മൽ. ചാർജ് എടുത്തതിനുശേഷം നിരന്തരമായ വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് വി സി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ വി സി ഇനിയും വിദ്യാർഥി വിരുദ്ധ നിലപാട് തുടരുകയാണെങ്കിൽ സമരം രൂക്ഷമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. വിസിയുടെ ഈ വിദ്യാർഥി വിരുദ്ധ നിലപാടിനെ എസ്എഫ്ഐ നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട്. കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കലാവധി കഴിയും വരെ തുടരാമെന്നാണ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ആയിരുന്നു പിഎസ് സഞ്ജീവ് നിലപാട് വ്യക്തമാക്കിയത്.
യൂണിയൻ കാലാവധി ഈ മാസം 28 വരെയുണ്ട് വിദ്യാർത്ഥി യൂണിയനോടുള്ള പകയുടെ ഭാഗമായാണ് റദ്ധാക്കൽ. എന്നാൽ ഇതിനോട് രജിസ്ട്രാർ ഉൾപ്പെടെയുള്ളവർ മൗനിയായ കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. ബിസിയെ കാത്തിരിക്കാൻ തയ്യാറായിട്ടും വി സി കടന്നുവന്നില്ല തുടർന്നാണ് നിയമപരമായ നടപടിയിലേക്ക് പോയതെന്നും അനുകൂലമായ നടപടി അതിനുശേഷം ആണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം ഉൾപ്പെടെ നടത്താനുള്ള അനുമതി നൽകണമെന്ന് സിൻഡിക്കേറ്റിനോട് ആവശ്യപ്പെടും. സർവകലാശാലകളിലേക്ക് വലിയ തോതിലുള്ള സമരം ഇനിയും നടത്തും. താൽകാലിക വി സി മാറി ഇത്തരം മനോഭാവം തുടരുകയാണെങ്കിൽ പ്രതിഷേധം ഇനിയും ഉണ്ടാകും.
കലോത്സവം 26-നുള്ളിൽ പൂർത്തീകരിക്കാൻ കഴിയില്ല സ്വാഭാവികമായും അതിന് കൂടുതൽ സമയം വേണം. യൂണിയന്റെ കാലാവധി നീട്ടി നിൽക്കണമെന്നും, വിസിയുടെ തെറ്റായ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നും പി എസ് സഞ്ജീവ് പറഞ്ഞു. വിസിയുടെ ഭാഗത്തുനിന്നും പകപോക്കൽ നിലപാടാണ് നടക്കുന്നത്. സർവ്വകലാശാലയിലെ മുഴുവൻ വിദ്യാർഥികൾക്കും എതിരെയാണ് വിസി പ്രവർത്തിക്കുന്നത്.മറ്റൊരു വിദ്യാർത്ഥി സംഘടനകൾക്കും സമരമില്ല പക്ഷേ ഞങ്ങൾക്ക് സമരം ഉണ്ട് അതിനാൽ പ്രതിഷേധവുമുണ്ട്. വിദ്യാർഥികൾക്ക് വേണ്ടി ഏത് അറ്റം വരെയും പോകും. ഒപ്പം തൽക്കാലിക വി സി മാർക്ക് ഒക്കെ പിന്തുണ നൽകുന്നുണ്ടോ എന്നതിൽ രാജീവ് ചന്ദ്രശേഖർ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള യൂണിവേഴ്സിറ്റിയിൽ ബിജെപി -കോൺഗ്രസ്- ലീഗ് ഡീൽ ഉണ്ട്. സെനറ്റ്- സിൻഡിക്കേറ്റ് പദവികൾ വിട്ടുനൽകി വെസ് ചാൻസിലർ പദവി സ്വീകരിക്കുന്നു മറ്റ് ഇടങ്ങളിലും ഇത് ഡീൽ തന്നെയാണ് ബിജെപി തുടരുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

