
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും എസ് എഫ് ഐ തേരോട്ടം. കഴിഞ്ഞ വര്‍ഷം നഷ്ടമായ കോളേജുകളടക്കം തിരിച്ചുപിടിച്ചു. 30 കോളേജുകളില്‍ എസ് എഫ് ഐ യൂണിയന്‍ നേടി. എസ് എഫ് ഐക്ക് ജില്ലയില്‍ 61 യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരായി. ജില്ലയിലെ മൂന്ന് ഐ എച്ച് ആര്‍ ഡി കോളേജുകളിലും എസ് എഫ് ഐ ജയിച്ചുകയറി.
ഒമ്പത് വര്‍ഷത്തിന് ശേഷം മലപ്പുറം പ്രിയദര്‍ശിനി കോളേജ് യൂണിയന്‍ എസ് എഫ് ഐ തിരിച്ചുപിടിച്ചത് ശ്രദ്ധേയമായി. പെരിന്തല്‍മണ്ണ എസ് എൻ ഡി പി കോളേജില്‍ 20-ല്‍ 13 സീറ്റ് നേടി യൂണിയന്‍ നിലനിര്‍ത്തി. മലപ്പുറം ഗവ. വനിതാ കോളേജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, യു യു സി സീറ്റുകള്‍ നേടി ശക്തമായ തിരിച്ചുവരവാണ് എസ് എഫ് ഐ നടത്തിയത്.
എസ് എഫ് ഐ ജയിച്ച കോളേജുകൾ
- മഞ്ചേരി എന്‍ എസ് എസ് കോളേജ്
- മങ്കട ഗവ. കോളേജ്
- തവനൂര്‍ ഗവ. കോളേജ്
- പൊന്നാനി എം ടി എം കോളേജ്
- വണ്ടൂര്‍ ഹൈസര്‍ കോളേജ്
- വളാഞ്ചേരി പ്രവാസി കോളേജ്
- ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് കോളേജ്, മഞ്ചേരി
- വാഴക്കാട് വേദവ്യാസ കോളേജ്
- ചേലേമ്പ്ര ദേവകിയമ്മ ബി എഡ് കോളേജ്
- മൗലാന ബി എഡ് കോളേജ്
- ക്യൂട്ടക്ക് പടിഞ്ഞാറ്റുമുറി
- അരീക്കോട് കിഴിശേരി റീജ്യണല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് കോളേജ്
- തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജ്
- വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
- വണ്ടൂര്‍ ഹികമിയ്യ കോളേജ്
- പരപ്പനങ്ങാടി എല്‍ ബി എസ് സെന്റര്‍
- മലപ്പുറം മഅദിൻ കോളേജ്
- മുതുവല്ലൂര്‍ ഐ എച്ച് ആര്‍ ഡി കോളേജ്
- ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ്
- വളാഞ്ചേരി കെ ആര്‍ എസ് എന്‍ കോളേജ്
- നിലമ്പൂര്‍ ഡിപോള്‍ കോളേജ്
- കുറ്റിപ്പുറം കെ എം സി ടി ലോ കോളേജ്
- കരുവാരക്കുണ്ട് നജാത്ത് കോളേജ്
- പലേമാട് എസ് വി പി കെ കോളേജ്
- ഐ എച്ച് ആര്‍ ഡി വട്ടംകുളം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

