
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പരിഹസിച്ച് എസ്എഫ്ഐ. താൻ ഡിപ്രഷനിലാണെന്നും മരുന്നു കഴിച്ചാണ് ഉറങ്ങുന്നതെന്നും രാഹുലിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഡിപ്രഷൻ അടിച്ചിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കഴിക്കാനുള്ള മരുന്നും വായിക്കാനുള്ള പുസ്തകവും ആണ് എസ്എഫ്ഐ അയച്ചുകൊടുത്തത്. എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഞാന്‍ ഡിപ്രഷനിലാണ്, ഉറക്കമില്ലെന്ന രാഹുലിൻ്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിയാണ് മരുന്നും പുസ്തകവും എസ്എഫ്ഐ അയച്ചുകൊടുത്തത്. എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ, പ്രസിഡണ്ട് വി വി അഭിഷേക്, അബിൻ യാക്കര, പി ബി നിഖിൽ എന്നിവർ നേതൃത്വം നൽകി.
അതേയമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കര്‍ക്ക് കത്ത് കൈമാറി. പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നതായിരിക്കും.
ലൈംഗികാരോപണക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് കൈമാറിയത്. രാഹുല്‍ നിയമസഭയില്‍ വരുന്നതിലുള്ള ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെ നേരത്തെ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

